Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആശങ്ക കൂട്ടി വീണ്ടും ന്യൂനമര്‍ദം; കനത്ത മഴ തുടരും

May 27, 2025
in കേരളം
A A
Share on FacebookShare on Twitter

 

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തില്‍ എത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയില്‍ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.
കേരളത്തിലും കര്‍ണാടക തീരങ്ങളിലുമാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, തമിഴ്നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ഇന്ന് കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിച്ചത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

RECOMMENDED NEWS

മാഹി ബൈപ്പാസില്‍ ഡിവൈഡറില്‍ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

മാഹി ബൈപ്പാസില്‍ ഡിവൈഡറില്‍ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

3 months ago
ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

ഒഞ്ചിയം ഗവ.യുപി സ്‌കൂള്‍ ഇനി ഹൈടെക്; ഫിറ്റ്‌നസ് പാര്‍ക്കും സ്മാര്‍ട്ട് ക്ലാസ് റൂമും സജ്ജം

2 months ago
ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ വാര്‍ഷിക സംഗമം ആറിന്; ഒരുക്കം പൂര്‍ത്തിയായി.

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ വാര്‍ഷിക സംഗമം ആറിന്; ഒരുക്കം പൂര്‍ത്തിയായി.

4 months ago
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; വികസന കുതിപ്പില്‍ കേരളം

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; വികസന കുതിപ്പില്‍ കേരളം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal