വടകര: കനത്ത മഴയും കാറ്റും കടലാക്രണവും അഴിയൂര്‍ ആവിക്കര ബീച്ചില്‍ നാശം വിതച്ചു. വൈദ്യുതി പോസ്റ്റുകളും കാറ്റാടി മരവും നിലംപൊത്തി. എട്ട് വൈദ്യുതി പോസ്റ്റുകളാണ് കാറ്റില്‍ തകര്‍ന്നു വിണത്. ചൊവ്വാഴ്ച ഉച്ച ഒരു
മണിയോടെയാണ് സംഭവം. കടലാക്രണത്തെ തുടര്‍ന്ന് വേര് പുറത്തായ കാറ്റാടി മരം കടപുഴകി. തൊട്ടടുത്ത് വിടുകള്‍ക്ക് ഭീഷണിയായ നാല് കാറ്റാടി മരം മുറിച്ച് മാറ്റി. തെങ്ങ് കടപുഴകി കാറിന് മീതെ വീണു. ഇത് ഫയര്‍ ഫോഴ്‌സ് മുറിച്ച് മാറ്റി.
