Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

​അ​ൻ​വ​റി​ന്‍റെ ഭീ​ഷ​ണി​ക്കു​വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്‌

May 27, 2025
in കേരളം
A A
Share on FacebookShare on Twitter

മ​ല​പ്പു​റം: പി.​വി.​അ​ൻ​വ​റി​ന്‍റെ ഭീ​ഷ​ണി​ക്കു​വ​ഴ​ങ്ങി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ യു​ഡി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. നി​ല​മ്പൂ​രി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് അ​ന്‍​വ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ന്‍​വ​റാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ൻ​വ​റി​ന്‍റെ നി​ല​പാ​ട് നോ​ക്കി യു​ഡി​എ​ഫും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് വി.​ഡി.​സ​തീ​ശ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​വു​മാ​യും അ​ൻ​വ​ർ സ​ഹ​ക​രി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും ത​ങ്ങ​ൾ ഒ​രു​മി​ച്ചു പോ​കു​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നടത്തിയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫില്‍ വലിയ കുഴപ്പമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. യുഡിഎഫില്‍ ഒരു കുഴപ്പവുമില്ല. അങ്ങനെ ആരും ആശിക്കേണ്ട. യുഡിഎഫില്‍ ഒരു കരിയില പോലും അനങ്ങാതെ എല്ലാവരും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. എല്ലാ ഘടകകക്ഷി നേതാക്കളുടെയും പൂര്‍ണമായ അനുമതിയോടെയാണ് കോണ്‍ഗ്രസിലെ മുഴുവന്‍ നേതാക്കളുടെയും ഏകകണ്ഠമായ തീരുമാനത്തിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനകം ആരംഭിക്കാവുന്ന രീതിയില്‍ യുഡിഎഫ് നിലമ്പൂരില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. പരമ്പരാഗതമായി നിലമ്പൂര്‍ യുഡിഎഫ് മണ്ഡലമാണ്. പ്രത്യേകമായ കാരണങ്ങളാലാണ് 9 വര്‍ഷം മണ്ഡലം നഷ്ടമായത്. മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ മഹാഭൂരിപക്ഷം നിലമ്പൂരിലും ഉണ്ടാകും.  യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായും സഹകരിക്കണമോയെന്നത് പി.വിഅന്‍വറാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം സഹകരിച്ചാല്‍ ഒന്നിച്ചു പോകും. അദ്ദേഹം തീരുമാനം എടുത്ത് കഴിഞ്ഞാല്‍ യുഡിഎഫ് അപ്പോള്‍ അഭിപ്രായം പറയും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ഏറെ മുന്നിലെത്തി. പതിനായിരത്തോളം വോട്ടുകള്‍ പുതുതായി ചേര്‍ത്തതില്‍ എണ്ണായിരത്തോളം ചേര്‍ത്തത് യുഡിഎഫാണെന്നും സതീശന്‍ പറഞ്ഞു.

RECOMMENDED NEWS

പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

പിഷാരികാവ് ഒരുങ്ങി; കാളിയാട്ടം 30 ന് കൊടിയേറും

2 months ago

വടകരയില്‍ എംടി അനുസ്മരണം ഇന്ന്

5 months ago
കോട്ടപ്പള്ളിക്കടുത്ത് വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

കോട്ടപ്പള്ളിക്കടുത്ത് വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

1 month ago
റിട്ട.അധ്യാപകന്‍ സി.രവീന്ദ്രന്‍ അന്തരിച്ചു

റിട്ട.അധ്യാപകന്‍ സി.രവീന്ദ്രന്‍ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal