വടകര: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ വടകര മുനിസിപ്പാലിറ്റിയിലെ നാരായണനഗരം ഭാഗത്ത് നാശം വിതച്ചു.
ഗോകുലം കിന്റര്‍ ഗാര്‍ഡന്‍ റോഡിനു സമീപത്തെ വീടുകളില്‍ വെള്ളം കയറി. കണ്ടം കണ്ടി വിജയന്‍, ഒ.പി.ശശി എന്നിവരുടെ വീടുകള്‍ക്കാണ് വെള്ളപ്പൊക്ക ഭീഷണി. വരാന്തവരെ വെള്ളമെത്തിയിരിക്കുകയാണ്. നാലു ഭാഗത്തും വെള്ളമെത്തിയതോടെ വീട്ടുകാര്‍ ദുരിതത്തിലായി. കരിമ്പനപ്പാലത്തേക്കുള്ള ഒഴുക്ക് തടസ്സപ്പെട്ടതാണ് ഇൗ അവസ്ഥക്ക് കാരണമെന്നു പറയുന്നു.
