അരൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതോടെ അരൂര്‍-തീക്കുനി റൂട്ടില്‍ ഗതാഗതം
തടസപ്പെട്ടു. ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളമുയര്‍ന്ന് ഗതാഗതം തടസപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടിരുന്നു. പക്ഷെ ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിനടുത്ത ഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുന്നതാണ് വെള്ളം ഒഴുകി പോകാതെ റോഡില്‍ കെട്ടി നില്‍ക്കാന്‍ കാരണം. അധികൃതരെ അറിയിച്ചാലും ഫലുണ്ടാകുന്നില്ലെന്നാണ് പരാതി.
അരൂരില്‍ നിന്ന് പുറം പ്രദേശങ്ങളിലെത്താന്‍ ജനം പ്രയാസപ്പെടുകയാണ്. എളയടം-തണ്ണീര്‍ പന്തല്‍ റോഡ് പരിഷ്‌കരണം
നടക്കുന്നതിനാല്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. കക്കട്ടിലേക്ക് പോകാനും പ്രയാസുണ്ട്. കുന്നുമ്മല്‍ ഭാഗത്ത് റോഡില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. വെള്ളമൊഴുകി പോകാനുള്ള സംവിധാനമില്ലാത്തതിന്റെ ദുരിതം പേറുകയാണ് നാട്ടുകാര്‍.

അരൂരില്‍ നിന്ന് പുറം പ്രദേശങ്ങളിലെത്താന്‍ ജനം പ്രയാസപ്പെടുകയാണ്. എളയടം-തണ്ണീര്‍ പന്തല്‍ റോഡ് പരിഷ്‌കരണം
