വടകര: കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന്റെ അടുക്കള ഭാഗം
തകര്‍ന്നു. മടപ്പള്ളി പുതുശേരി താഴക്കുനി പി.എം ഗംഗാധരന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗംഗാധരനും ഭാര്യ രതിയും മകളുടെ മകനുമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി അടുക്കള ജോലി കഴിഞ്ഞ് അടുത്ത മുറിയിലേക്ക് കടന്നപ്പോഴാണ് സംഭവം. ഇതിനാല്‍ വലിയ അപകടം ഒഴിവായി. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
