ആയഞ്ചേരി: കോരിച്ചൊരിയുന്ന മഴയത്തു നടന്ന രാത്രികാല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാടിന് ആവേശമായി.
കടമേരി-കീരിയങ്ങാടി ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് അണ്ടര്‍ 19 അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കടമേരി എംയുപി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്ക് ആരംഭിച്ച കളി രാവിലെ ആറുമണി വരെ നീണ്ടു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചും കോരിച്ചൊരിയുന്ന മഴയെ അതിജീവിച്ചും കായികതാരങ്ങള്‍ക്കും സംഘാടകര്‍ക്കുമൊപ്പം പ്രദേശത്തെ കായിക പ്രേമികളും കളി ആസ്വദിച്ചു. പ്ലെയേഴ്‌സ് മംഗലാട്, സ്‌ട്രൈഞ്ചേഴ്സ് പുറവൂര്‍, ഗ്രീന്‍ സ്റ്റാര്‍ കീരിയങ്ങാടി, ക്രസന്റ് കാക്കുനി, ആക്ടീവ് ആക്ഷന്‍ പാറക്കടവ്,
അറേബ്യന്‍ എഫ്. സി, ടൗണ്‍ ബോയ്‌സ് പെരുവയല്‍, ലോസ് ലോബോസ് കണ്ണൂര്‍, എ.ടി.കെ.ബ്രദേഴ്‌സ്, വണ്‍ച്ചെ് കോഴിക്കോട്, ടെര്‍മിനേറ്റേഴ്‌സ് ഈങ്ങാപ്പുഴ, ഉസ്മസ് അണിയാരം, കല്ലൂബോയ്‌സ് കൂര്‍ഗ്, ബ്രദേഴ്‌സ് തണ്ണീര്‍പ്പന്തല്‍, ബിറ്റ്‌സ് ആലുവ എന്നീ കേരളത്തിനകത്തും പുറത്തുമുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. മത്സരത്തില്‍ ഉസ്മാസ് അണിയാരം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ലോസ് ലോബോസ് കണ്ണൂര്‍ റണ്ണേഴ്‌സ് അപ്പും ഗ്രീന്‍ സ്റ്റാര്‍ കീരിയങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടൂര്‍ണമെന്റ് വാര്‍ഡ് മെമ്പര്‍ ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നവാസ് തറമല്‍ അധ്യക്ഷനായി. സിവില്‍ പോലീസ് ഓഫീസറായി നിയമനം ലഭിച്ച ശാക്കിര്‍ പുത്തലത്തിനെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍
വിഷയത്തിലും എ. പ്ലസ് ലഭിച്ചവരെയും യുഎസ്എസ്, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും ഉപഹാരം നല്‍കി അനുമോദിച്ചു.
ടി.കെ. നസീര്‍, സി.എച്ച്. അഷറഫ്, ടി.എന്‍. അബ്ദുന്നാസര്‍, സി. കെ. ഗഫൂര്‍, കെ. വി. അഹമ്മദ്, കുനിയില്‍ ഹമീദ്, ഒ.റഷീദ് മാസ്റ്റര്‍, ബഷീര്‍ ഒതയോത്ത്, കുയ്യാലില്‍ മഹ്‌മൂദ് ഹാജി, എന്‍.പി. സലീം, ഫഹദ് പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ടി.കെ.കെ. ഇജാസ് സ്വാഗതവും ടി.കെ. കെ. നിസാര്‍ നന്ദിയും പറഞ്ഞു.