വടകര: കനത്ത മഴ തുടരുന്നതിനിടയില്‍ ദേശീയപാതയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വിള്ളല്‍
പ്രത്യക്ഷപ്പെട്ടു. മൂരാട് പാലത്തിനു സമീപവും വിള്ളലുണ്ടായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് പണി കഴിഞ്ഞ ഭാഗത്താണ് വിള്ളല്‍. ചെറിയ രൂപത്തിലുണ്ടായിരുന്ന വിള്ളലിന്റെ വ്യാപ്തി വര്‍ധിക്കുന്നതായാണ് അനുഭവപ്പെടുന്നത്. പയ്യോളിയില്‍ നിന്ന് വടകരക്കു വരുമ്പോള്‍ ഇടതുഭാഗത്താണ് പത്ത് മീറ്ററോളം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നിര്‍മാണത്തിലെ അപാകതകള്‍ക്കെതിരെ നാട്ടുകാരും സംഘടനകളും പ്രതിഷേധവുമായി
രംഗത്തുവന്നിരുന്നു. അന്ന് താല്‍ക്കാലിക നടപടി കൈക്കൊണ്ട് പ്രതിഷേധം തണുപ്പിക്കുകയാണ് ചെയ്തത്. അതിനടുത്താണ് ഇപ്പോള്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പോലീസ് ഉള്‍പെടെ അധികാരികള്‍ ഇവിടെ എത്തി.

