വട്ടോളി: കനാലില്‍ കാര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തകര്‍ന്ന നടപ്പാലവും കൈവരിയും
പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തം. ഞായറാഴ്ച രാത്രിയാണ് വട്ടോളി ഗവ. യുപി സ്‌കൂളിന് മുമ്പിലെ പാലവും കൈവരിയും കാറിടിച്ച് തകര്‍ന്നത്.
ഇവിടെ സംസ്ഥാന പാതക്ക് വീതി കുറഞ്ഞതിനാലാണ് നടന്നു പോകാന്‍ പാകത്തില്‍ പാലവും കൈവരിയും ഉണ്ടാക്കിയത്. സ്‌കൂള്‍ കുട്ടികള്‍ പ്രധാനമായും ഇതിനെയാണ് ആശ്രയിക്കുന്നത്. ഇതു വഴിയാണ് സ്‌കൂളിലേക്ക് വരവും പോക്കും. കാര്‍ തട്ടിയത് കാരണം പാലത്തിന് ഇളക്കംതട്ടുകയും കൈവരിക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ഇത് അടിയന്തര പ്രാധാന്യം നല്‍കി നന്നാക്കണമെന്നാണ് ആവശ്യം.