പുറമേരി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.75 കോടി രൂപ ചെലവില്‍ നടക്കുന്ന അരൂര്‍-
തണ്ണീര്‍പന്തല്‍ റോഡ് നിര്‍മാണം അശാസ്ത്രീയവും പിഎംജിഎസ്‌വൈ മാനദണ്ഡം കൃത്യമായി പാലിക്കാതെയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പുറമേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. മാനദണ്ഡങ്ങള്‍ പ്രകാരം റോഡിലെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ചട്ടം. പലരും പൊന്നുംവിലക്കുള്ള സ്ഥലവും മതിലും വിട്ടു നല്‍കിയെങ്കിലും വൈദ്യുതി പോസ്റ്റുകള്‍ പലതും മാറ്റിയിട്ടില്ല. അത്തരം പോസ്റ്റുകള്‍ ഉള്‍പ്പടെ നിലനിര്‍ത്തി അതിന് ചുറ്റിലുമായി ടാറിങ് ചെയ്താണ് പ്രവൃത്തി മുന്നോട്ട് പോകുന്നത്. ഇത് ഗുണനിലവാരത്തെയും ഈട്‌നില്‍പ്പിനെയും ബാധിക്കും. ഓവ് പാലങ്ങളുടെ നിര്‍മാണം, റോഡിന്റെ അലൈന്‍മെന്റ് തുടങ്ങിയതിലും വ്യാപക പരാതികളാണ് ഉയരുന്നത്.
ചില ഭാഗങ്ങളില്‍ ജലനിധി പദ്ധതിയുടെ പൈപ്പിങ് ജോലികള്‍
തീരാന്‍ ബാക്കിയുണ്ട്. റോഡ് നിര്‍മാണം കഴിഞ്ഞാല്‍ ഉടന്‍ ഈ ജോലി പുനഃരാരംഭിക്കും. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡില്‍ വീണ്ടും വലിയ കുഴികള്‍ ഉണ്ടാക്കുന്നത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും.
പൊതുജനങ്ങളില്‍ പരാതികളും ആശങ്കകളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുവരെ നടന്ന പ്രവൃത്തിയുടെ ഗുണനിലവാരവും നടത്തിപ്പിലെ പാകപ്പിഴകളും പരിശോധിച്ച് വീഴ്ചകളുണ്ടെകില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് യൂത്ത് കോണ്‍ഗ്രസ് പുറമേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്ദീപ് കൃഷ്ണ ആവശ്യപ്പെട്ടു.