വടകര: അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധ പിടിച്ചുപറ്റി.
മടപ്പള്ളി ഹൈസ്‌കൂളില്‍ നടന്ന വടകര ബിആര്‍സിയിലെ അവധിക്കാല സാമൂഹികശാസ്ത്ര അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് മുക്തി എന്നു പേരിട്ട നാടകത്തിനു രൂപം നല്‍കിയതും അവതരിപ്പിച്ചതും. നാദാപുരം റോഡ് വാഗ്ഭടാനന്ദ പാര്‍ക്കില്‍ അരങ്ങേറിയ നാടകം മികവുപുലര്‍ത്തി.
ക്ലസ്റ്റര്‍ പരിശീലകനായ പ്രേംജിത്ത് ചോമ്പാലയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ബിന്ദു സുരേന്ദ്രന്‍ രചിച്ച
ഗാനത്തിന്റെ സംഗീതവും ആലാപനവും ഷൈനി വേണുഗോപാല്‍ നിര്‍വഹിച്ചു. ശ്രുതി, ദീപ, സ്മിത, പ്രിയങ്ക, സിന്ധു സുരേന്ദ്രന്‍, ബിന്ദു, പ്രതീക്ഷ, ഷെബിത, ഷീബ, ജയലേഖ എന്നീ അധ്യാപികമാരോടൊപ്പം പ്രധാന വേഷത്തില്‍ സംവിധായകനും അഭിനയിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തില്‍ അധ്യാപകരുടെ പങ്ക് അനാവരണം ചെയ്യുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. സമൂഹത്തിന് ലഹരിമുക്ത സന്ദേശം നല്‍കാന്‍ മുക്തി എന്ന തെരുവു നാടകത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

ക്ലസ്റ്റര്‍ പരിശീലകനായ പ്രേംജിത്ത് ചോമ്പാലയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ബിന്ദു സുരേന്ദ്രന്‍ രചിച്ച
