Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെള്ളറക്കാട് സ്‌റ്റേഷന്‍ നിര്‍ത്തരുത്; തീരുമാനം പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി

May 24, 2025
in പ്രാദേശികം
A A
വെള്ളറക്കാട്, ചിറക്കല്‍ സ്റ്റേഷനുകള്‍ അടച്ച് പൂട്ടുന്നു; ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തില്‍ ജമീല എംഎല്‍എ
Share on FacebookShare on Twitter

വടകര: വെള്ളറക്കാട് ട്രെയിന്‍ ഹാള്‍ട്ട് നിര്‍ത്തലാക്കാനുള്ള റെയില്‍വേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എംപിമാരുടെ യോഗത്തിലും വടകര റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടന വേളയിലും വെള്ളറക്കാട് ഉള്‍പ്പെടെയുള്ള ചെറിയ സ്റ്റേഷനുകളില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയ റെയില്‍വേ അധികാരികള്‍ സ്റ്റേഷന്‍ തന്നെ അടച്ചു പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിന് ശേഷം വരുമാനം കുറഞ്ഞു എന്ന മുടന്തന്‍ ന്യായം പറഞ്ഞ് സ്റ്റേഷനുകള്‍ അടച്ചു പൂട്ടാനുള്ള റെയില്‍വേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്പദവുമാണ്. കഴിഞ്ഞ അറുപത് വര്‍ഷത്തിലേറെ യാത്രക്കാര്‍ക്ക് വളരെ ഉപകാരപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനം തുടരണമെന്ന് എംപി ആവശ്യപ്പെട്ടു.

RECOMMENDED NEWS

മീത്തലങ്ങാടി വള്ളുമ്മല്‍താഴ കുനിയില്‍ സുരേന്ദ്രന്‍ അന്തരിച്ചു

മീത്തലങ്ങാടി വള്ളുമ്മല്‍താഴ കുനിയില്‍ സുരേന്ദ്രന്‍ അന്തരിച്ചു

1 month ago
ആര്‍ജെഡി അംഗത്വ വിതരണം

ആര്‍ജെഡി അംഗത്വ വിതരണം

4 months ago

നിരവുമ്മല്‍ വടക്കയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

4 months ago
പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്ന് മുല്ലപ്പള്ളി

പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്ന് മുല്ലപ്പള്ളി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal