Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ജനതാ ഹോസ്പിറ്റല്‍ നവീകരിച്ചു; ഉദ്ഘാടനം തിങ്കളാഴ്ച

May 24, 2025
in പ്രാദേശികം
A A
വടകര ജനതാ ഹോസ്പിറ്റല്‍ നവീകരിച്ചു; ഉദ്ഘാടനം തിങ്കളാഴ്ച
Share on FacebookShare on Twitter

 

വടകര: നവീകരിച്ച വടകര ജനതാ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം 26-ാം തിയ്യതി തിങ്കളാഴ്ച നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീരഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നവീകരിച്ച കാഷ്വാലിറ്റി, ഐസിയു, എക്‌സ്-റേ, സര്‍ജിക്കല്‍ തിയേറ്റര്‍, ഓര്‍ത്തോപീഡിക് ഡിപ്പാര്‍ട്ട്‌മെന്റ്, സപെഷ്യാലിറ്റി ഒപി ബ്ലോക്ക് ഉള്‍പെടെയുള്ള വിഭാഗങ്ങള്‍ അടങ്ങിയ ആശുപത്രിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കെ.കെ.രമ എംഎല്‍എ നിര്‍വഹിക്കും. വാര്‍ഡ് മെമ്പര്‍ പ്രഭാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ഐഎംഎ പ്രസിഡന്റ് ഡോ.മുഹമ്മദ് സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.
ഒരു കാലത്ത് വടകരയില്‍ പ്രഥമ സ്ഥാനമുള്ള സ്വകാര്യ ആശുപത്രികളില്‍ ഒന്നായിരുന്നു ജനത. ഇടക്കാലത്ത് ആശുപത്രിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും വീണ്ടും സജീവമാക്കുകയാണ് മാനേജ്‌മെന്റ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യവാരം കുടുംബാരോഗ്യ വിദഗ്ധ ഡോ.ആരതി രവിയുടെ നേതൃത്വത്തില്‍ ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പ് നടക്കും. ഇതോടൊപ്പം അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ മുഹമ്മദ് പുന്നോനംകണ്ടി നേതൃത്വം നല്‍കുന്ന അസ്ഥി തേയ്മാനം, അസ്ഥിക്ഷയം തുടങ്ങിയ രോഗ നിര്‍ണയവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് പാര്‍ട്ണര്‍മാരായ ഡോ.അമൃത, ഡോ.മൃദുല എന്നിവരോടൊപ്പം ഡോ.ആരതി രവി, ഡോ. മുഹമ്മദ് പുന്നോനംകണ്ടി എന്നിവരും പങ്കെടുത്തു.

RECOMMENDED NEWS

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

3 months ago

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം പുറമേരിയില്‍

5 months ago
അരൂര്‍ പത്മനാഭന്‍ വിട പറഞ്ഞിട്ട് 11 വര്‍ഷം; അനുസ്മരണം ഇന്ന്

അരൂര്‍ പത്മനാഭന്‍ വിട പറഞ്ഞിട്ട് 11 വര്‍ഷം; അനുസ്മരണം ഇന്ന്

3 months ago
പുഴ മണ്ണിട്ട് നികത്തിയ സംഭവം: പ്രാഥമിക പരിശോധന തുടങ്ങി

പുഴ മണ്ണിട്ട് നികത്തിയ സംഭവം: പ്രാഥമിക പരിശോധന തുടങ്ങി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal