വടകര: സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റായി സ്‌നേഹ ശശി
തെരഞ്ഞെടുക്കപ്പെട്ടു. വില്യാപ്പള്ളി സ്വദേശിയാണ്. കെ പി അഭിജിത്താണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡണ്ടായി ബി ജി ദേവദത്ത്, ജോയിന്‍ സെക്രട്ടറിയായി എസ് എസ് ദേവനന്ദ, ട്രഷററായി ദേവനന്ദ വിജേഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വടകര ശ്രീനാരായണ കോളജ് ബിരുദ വിദ്യാര്‍ഥിയാണ് സ്‌നേഹില്‍ ശശി.
