അരൂര്‍: പാരമ്പര്യത്തിന്റെയും തനതിന്റെയും മറവില്‍ ജനവിരുദ്ധ ആശയങ്ങളാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്ന്
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞമ്മദ് പറഞ്ഞു. ശാസ്ത്രത്തിന്റെ പിന്തുണയോടെയാണ് ഇപ്പോള്‍ അന്ധവിശ്വാസം നിലനില്‍ക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കേരളം പ്രത്യക്ഷത്തിനപ്പുറം’ ക്യാംപയിന്റെ ഭാഗമായി അരൂരില്‍ നടന്ന സാംസ്കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വി.രാജീവ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് എ.കെ.പീതാംബരന്, ജില്ല കമ്മിറ്റി അംഗം സി.രാഗേഷ്, പി.കെ.രവീന്ദ്രന്, ജി.കെ.അശോകന് എന്നിവര്‍ പ്രസംഗിച്ചു.

വി.രാജീവ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് എ.കെ.പീതാംബരന്, ജില്ല കമ്മിറ്റി അംഗം സി.രാഗേഷ്, പി.കെ.രവീന്ദ്രന്, ജി.കെ.അശോകന് എന്നിവര്‍ പ്രസംഗിച്ചു.