Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പിണറായി മൂന്നാമതും മുഖ്യമന്ത്രി ആവില്ല: മുല്ലപ്പള്ളി

May 24, 2025
in പ്രാദേശികം
A A
പിണറായി മൂന്നാമതും മുഖ്യമന്ത്രി ആവില്ല: മുല്ലപ്പള്ളി
Share on FacebookShare on Twitter

 

വടകര: അഴിമതിയും സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രി ആവില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം സാമൂഹ്യ വിരുദ്ധരുടെ വിളനിലമായി മാറിയിരിക്കുകയാണ്. സമസ്ത മേഖലയില്‍പെട്ടവരും അരക്ഷിതാവസ്ഥയിലാണ്. കമ്യൂണിസ്റ്റ് നയത്തില്‍ നിന്നു തികച്ചും വ്യതിചലിച്ച് നവ മുതലാളിമാരുടെ ഉറ്റ തോഴനായി പിണറായി വിജയന്‍ മാറി കഴിഞ്ഞു. ഒമ്പതു വര്‍ഷക്കാലത്തെ പിണറായി ഭരണം നവ സമ്പന്നന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന പുനത്തില്‍ നാരായണന്‍ അടിയോടി സ്മാരക സഹകരി അവാര്‍ഡ് വി.എ.നാരായണന് സമര്‍പ്പിച്ച് സംസാരിക്കുകയുമായിരുന്നു അദ്ദേഹം. കെ.പ്രവീണ്‍ കുമാര്‍, ഐ മൂസ, ശശിധരന്‍ കരിമ്പനപ്പാലം, ഇ നാരായണന്‍ നായര്‍, കളത്തില്‍ പീതാബരന്‍, പി അശോകന്‍, അച്യുതന്‍ പുതിയേടത്ത്, ബാബു
ഒഞ്ചിയം, ടി വി സുധീര്‍ കുമാര്‍, സതീശന്‍ കുരിയാടി, സി പി ബിജു പ്രസാദ്, മോഹനന്‍ പുത്തൂര്‍, പുറന്തോടത്ത് സുകുമാരന്‍, രവീഷ് വളയം, ബാബു ബാലവാടി, തേരത്ത്കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. വി എ നാരായണന്‍ മറുപടി പ്രസംഗം നടത്തി.

RECOMMENDED NEWS

വീട് നിര്‍മാണത്തിനിടയില്‍ സണ്‍ഷേഡ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

വീട് നിര്‍മാണത്തിനിടയില്‍ സണ്‍ഷേഡ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്

4 months ago
പാതിരിപ്പറ്റ കിഴക്കുംമുറി കേളപ്പന്‍ അന്തരിച്ചു

പാതിരിപ്പറ്റ കിഴക്കുംമുറി കേളപ്പന്‍ അന്തരിച്ചു

3 months ago
ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ

ഹിന്ദിയില്‍ വിജയത്തിളക്കവുമായി നിമ ഫാത്തിമ

5 months ago
വിജ്ഞാനം പകര്‍ന്ന് ഏകദിന ക്യാമ്പ്

വിജ്ഞാനം പകര്‍ന്ന് ഏകദിന ക്യാമ്പ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal