വടകര: അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു.
ഒരാളെ രക്ഷപ്പെടുത്തി.
കരിയാട് പടന്നക്കരയിലെ കുളത്ത് വയല്‍ രജീഷ് (48) ആണ് മണ്ണിടിഞ്ഞ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഴിയൂര്‍ പരദേവത ക്ഷേത്രത്തിന് സമീപം ചാലില്‍ വേണുവിനെ രക്ഷപ്പെടുത്തി.
അഴിയൂര്‍ രണ്ടാം വാര്‍ഡില്‍ വേണുഗോപാല ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. ആറു പേരടങ്ങിയ സംഘമാണ് കിണര്‍ നിര്‍മാണത്തില്‍ ഏര്‍പെട്ടത്. വേണുവും രജീഷും കിണറിലായിരുന്നു. ഇന്നത്തെ ജോലി അവസാനിപ്പിക്കാനിരിക്കെയാണ് പൊടുന്നനെ മണ്ണിടിഞ്ഞത്. ഈ മേഖലയില്‍ കനത്ത
മഴയാണ്. ഇതിനിടയിലാണ് അപകടം. വേണുവിനെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് രജീഷിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാഹിയിലെയും വടകരയിലെയും ഫയര്‍ഫോഴ്‌സും ചോമ്പാല പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.