വടകര: വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സി
വിജയിച്ച 788 വിദ്യാര്‍ഥികളെയും അവര്‍ക്ക് വഴികാട്ടിയായ അധ്യാപകരെയും അനുമോദിക്കാന്‍ ടീം വില്യാപ്പള്ളി വാട്‌സാപ്പ് കൂട്ടായ്മ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകീട്ട് അനുമോദനം നടക്കും. 43 വര്‍ഷമായി പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് വില്യാപ്പള്ളിയിലും പരിസരത്തും വിദ്യാവെളിച്ചം വീശി സമൂഹത്തില്‍ നല്ല പാഠങ്ങള്‍ നല്‍കിയ എംജെ ഹൈസ്‌കൂളില്‍ ആദ്യമായിട്ടാണ് പരീക്ഷ എഴുതിയവരില്‍ 21 ശതമാനം പേരും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരിക്കുന്നത്. ഇവരോടൊപ്പം മുഴുവന്‍
വിജയികളെയും അനുമോദിക്കാനാണ് കൂട്ടായ്മ തീരുമാനം.
25 ന് വൈകീട്ട് 3 ന് വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പിടിഎ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ട ഘോഷയാത്രയായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു വില്യാപ്പള്ളി ടൗണിലേക്ക് നീങ്ങും. ബാന്‍ഡ്, കോല്‍ക്കളി, ദഫ്മുട്ട് തുങ്ങിയ വാദ്യങ്ങള്‍ അകമ്പടിയാവും. തുടര്‍ന്ന് വില്യാപ്പള്ളി ടൗണില്‍ നടക്കുന്ന അനുമോദന ചടങ്ങ് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്യും. ആബിദ് കണ്ണൂര്‍, സജിലി സലീം ടീം നയിക്കുന്ന ഗാനവിരുന്ന് ഉണ്ടായിരിക്കും.
ടീം വില്യാപ്പള്ളി എന്ന വാട്‌സാപ്പ് കൂട്ടായ്മ വില്യാപ്പള്ളി
പ്രദേശത്ത് നാലു വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസമേഖലയില്‍ ആദ്യമായ ഇടപെടലാണിതെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി.കെ കുഞ്ഞമ്മദ്, കണ്‍വീനര്‍ ഫൈസല്‍ ചാലയില്‍, അഷ്‌റഫ് പാറേമ്മല്‍, യൂനുസ് രാമത്ത്, ടി.ടി റൈസ് എന്നിവര്‍ പങ്കെടുത്തു.