കൊയിലാണ്ടി: സംഗീതജ്ഞനും നൃത്താധ്യാപകനുമായ ചെരിയേരി നാരായണന്‍നായരുടെ ഓര്‍മക്കായി കാസ് അരിക്കുളം
ഏര്‍പ്പെടുത്തിയ പുരസ്കാരം മിമിക്രി കലാകാരനും സിനിമാ സീരിയല്‍ നടനുമായ മധുലാല്‍ കൊയിലാണ്ടിക്ക്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. മധു ബാലന്, കലാമണ്ഡലം പ്രേംകുമാര്‍, പ്രഭാകരന് കൊയിലാണ്ടി, സുകൃതലിന്സി, ടി.കെ.യൂനുസ്, പി ഗിരീഷ്കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ നിശ്ചയിച്ചത്. പുരസ്കാര വിതരണം ചെരിയേരി നാരായണന് നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 27ന് അരിക്കുളം കാസ് ക്യാമ്പസില്‍ നടക്കും.
