Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഗ്രാമസഭ ഗ്രാമോത്സവമായി; അനുമോദനവും കലാവിരുന്നും ആവേശമായി

May 23, 2025
in പ്രാദേശികം
A A
ഗ്രാമസഭ ഗ്രാമോത്സവമായി; അനുമോദനവും കലാവിരുന്നും ആവേശമായി
Share on FacebookShare on Twitter

വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ഗ്രാമസഭ വിവിധ പരിപാടികളാല്‍ ഗ്രാമോത്സവമായി മാറി.
വാര്‍ഡ് മെമ്പര്‍ ഷറഫുദീന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. എസ്എസ്ഏല്‍സി (ഫുള്‍ എ പ്ലസ് ), യുഎസ്എസ്, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ച 30 വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, കെ.കെ.സിമി (ചെയര്‍പേഴ്‌സണ്‍ വികസന സമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി), കെ.സുബിഷ (ചെയര്‍പേഴ്‌സണ്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി) എന്നിവര്‍ കൈമാറി.
എം.കെ.റഫീഖ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), എം.പി.വിദ്യാധരന്‍ (വാര്‍ഡ് മെമ്പര്‍ 5), കെ.പി.വാസു (വാര്‍ഡ് വികസന സമിതി കണ്‍വീനര്‍), മുണ്ടോളി രവി (ആസൂത്രണ സമിതി മെമ്പര്‍), ഒ.എം.സിന്ധു, തൃക്കയില്‍ കണാരന്‍, മുണ്ടോളി രാമചന്ദ്രന്‍, സറീന കേളോത്ത്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഗ്രാമസഭയുടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം വാര്‍ഡിലെ കലാകാരന്മാരുടെ പാട്ട്, ഒപ്പന, പദ്യം ചൊല്ലല്‍, മിമിക്രി മുതലായവ അരങ്ങേറി. കൊച്ചു കുട്ടികളുടെ കലാപ്രകടനവും നിധിന്‍ ലാല്‍ ആന്‍ഡ് പാര്‍ട്ടിയുടെ ജാനു തമാശയും കൈയ്യടി നേടി.

RECOMMENDED NEWS

കാക്കുനി പുത്തന്‍പുരയില്‍ നാരായണി അമ്മ അന്തരിച്ചു

കാക്കുനി പുത്തന്‍പുരയില്‍ നാരായണി അമ്മ അന്തരിച്ചു

5 months ago
ചോറോട് ബിജില്‍ ശ്രീധര്‍ അന്തരിച്ചു

ചോറോട് ബിജില്‍ ശ്രീധര്‍ അന്തരിച്ചു

1 month ago
ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

ഇ.വി.ശ്രീധരന്‍ കഥാവശേഷനായി; അനുസ്മരിച്ച് മുല്ലപ്പള്ളി

2 months ago
ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

ധീര ജവാന്‍ ജെ.പി.ഷൈജുവിന് നാടിന്റെ സ്മരണാഞ്ജലി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal