വടകര: കണ്ണഞ്ചിപ്പിക്കുന്ന വികസനം നടന്ന വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നാടിന്
സമര്‍പ്പിച്ചു. രാജ്യത്തെ 102 സ്‌റ്റേഷനുകളോടൊപ്പമാണ് വടകരയിലെ ഉദ്ഘാടനവും നടന്നത്. 29.47 കോടി രൂപയുടെ വികസനമാണ് വടകരയില്‍ യാഥാര്‍ഥ്യമായത്. വിശാലമായ പാര്‍ക്കിങ് ഉള്‍പ്പെടെ സ്റ്റേഷനകത്തും പുറത്തും നിരവധി സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്. ആധുനിക സംവിധാനങ്ങളോടെയുള്ള ബുക്കിംഗ് ഓഫീസ്, എസി വിശ്രമമുറികള്‍, എസ്‌കലേറ്റര്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകള്‍, കോച്ച് പൊസിഷന്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍
തുടങ്ങിയവയൊക്കെ സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വടകരയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തില്‍ ഏത് നിമിഷവും പുതിയ ട്രെയിനുകള്‍ വരാമെന്നും അതിനുള്ള പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംപിമാരായ പി.ടി ഉഷ, ഷാഫി പറമ്പില്‍, കെ.കെ രമ
എംഎല്‍എ, ഡിആര്‍എം അരുണ്‍ ചതുര്‍വേദി, വടകര നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പ്രേമകുമാരി, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി.