കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്.
തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. രണ്ട് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍.
