Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജഡ്ജിയില്ല; വടകര എംഎസിടി നിശ്ചലമായിട്ട് അഞ്ചുമാസം

May 21, 2025
in പ്രാദേശികം
A A
സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി
Share on FacebookShare on Twitter

വടകര: ജഡ്ജി ഇല്ലാത്തതിനാല്‍ വടകര മോട്ടോര്‍ ആക്‌സിഡന്റ് ക്ലയിംസ് ട്രിബ്യൂണല്‍ (എംഎസിടി) പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചുമാസം പിന്നിട്ടു. വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരും പരിക്കുപറ്റിയവരും നഷ്ടപരിഹാരം തേടി കാത്തിരിപ്പു തുടരുകയാണ്. തുടര്‍ചികിത്സക്കായി നഷ്ടപരിഹാരസംഖ്യ കാത്തിരുന്നവരുടെ ചികിത്സയും മുടങ്ങി.
അയ്യായിരത്തിലേറെ കേസുകളാണ് വടകര എംഎസിടിയില്‍ തീര്‍പ്പാക്കാനുള്ളത്. അടിയന്തര പ്രാധാന്യമുള്ള വേറേയും ധാരാളം ഹരജികളുമുണ്ട്. വടകര എന്‍ഡിപിഎസ് ജഡ്ജിക്ക് എംഎസിടിയുടെ ചുമതലയുണ്ടെങ്കിലും എന്‍ഡിപിഎസ് കോടതിയില്‍ ധാരാളം കേസുകള്‍ തീര്‍പ്പാക്കേണ്ടതിനാല്‍ എംഎസിടി കേസുകള്‍ വിചാരണ നടത്താനാകുന്നില്ല.
വടകര എംഎസിടിയിലെ ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റുകയും പകരം വന്ന ജഡ്ജി സസ്പന്‍ഷനിലാവുകയും ചെയ്തതാണ് ഇവിടത്തെ പ്രതിസന്ധിക്ക് കാരണമായത്. വടകര എംഎസിടിയുടെ ചുമതല കോഴിക്കോട്ടെ ഏതെങ്കിലും അഡീഷണല്‍ എംഎസിടി ജഡ്ജിക്ക് നല്‍കിയാല്‍ വടകരയില്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം സിറ്റിംഗ് നടത്തി അനിശ്ചിതത്വം നീക്കാവുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വടകരയിലെ സീനിയര്‍ അഭിഭാഷകന്‍ ടി.ടി.ദിനേശന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, രജിസ്ട്രാര്‍ (സബോഡിനേറ്റ് ജുഡീഷ്യറി) എന്നിവര്‍ക്ക് നിവേദനം നല്‍കി.

RECOMMENDED NEWS

സിഐടിയു മെമ്പര്‍ഷിപ്പ് വിതരണം

സിഐടിയു മെമ്പര്‍ഷിപ്പ് വിതരണം

4 months ago

തെളിനീരൊഴുക്കാന്‍ പദ്ധതി; നീര്‍ച്ചാലുകള്‍ മാലിന്യ മുക്തമാക്കുന്നു

4 months ago
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസിൽ 4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

5 months ago

ഡയമണ്ട് മണിയൂര്‍ സുവര്‍ണ ജൂബിലി നിറവില്‍; ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal