Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

പ്ലസ് വണ്‍: സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

May 21, 2025
in കായികം
A A
പ്ലസ് വണ്‍: സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Share on FacebookShare on Twitter

കോഴിക്കോട്: ജില്ലയിലെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ കോഴ്സിലേയ്ക്കുള്ള സ്പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി നല്‍കുന്നത് കൂടാതെ സ്പോര്‍ട്‌സ് ക്വാട്ടയ്ക്കുള്ള അപേക്ഷ പ്രത്യേക വെബ്സൈറ്റ് വഴി നല്‍കണം. അപേക്ഷ രജിസ്റ്റര്‍ ചെയ്തതിനുശേഷം രജിസ്ട്രേഷന്‍ സ്ലിപ്പുമായി ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുമായി വെരിഫിക്കേഷന് ഹാജരാകണം. അതോടൊപ്പം 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ വെരിഫിക്കേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. സബ് ജില്ലാ സ്‌കൂള്‍, റവന്യൂ ജില്ലാ സ്‌കൂള്‍, ജില്ലാ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. സ്പോര്‍ട്‌സ് ക്വാട്ടാ രജിസ്ട്രേഷന്‍ മെയ് 24 ന് ആരംഭിച്ച് 29 ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് –
www.hscap.kerala.gov.in/sports/main/frame.html അല്ലെങ്കില്‍
www.sportscouncil.kerala.gov.in

RECOMMENDED NEWS

മുജാഹിദ് മുസ്ലീം സമൂദായത്തിന് അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനം: ഹനീഫ് കായക്കൊടി

മുജാഹിദ് മുസ്ലീം സമൂദായത്തിന് അസ്ഥിത്വം ഉണ്ടാക്കിയ പ്രസ്ഥാനം: ഹനീഫ് കായക്കൊടി

4 weeks ago

ചോറോട് ഈസ്റ്റ് പേരാലുള്ള കണ്ടിയില്‍ വിജയന്‍ അന്തരിച്ചു

4 months ago
കോട്ടപ്പള്ളി നരിക്കോട്ട് ബാലന്‍ അന്തരിച്ചു

കോട്ടപ്പള്ളി നരിക്കോട്ട് ബാലന്‍ അന്തരിച്ചു

2 months ago
എസ്.സി ശ്മശാനങ്ങള്‍ നവീകരിക്കണം: എഐഡിആര്‍എം

എസ്.സി ശ്മശാനങ്ങള്‍ നവീകരിക്കണം: എഐഡിആര്‍എം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal