Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

താഴെഅങ്ങാടിയുടെ കെട്ടും മട്ടും മാറും; പൈതൃക പദ്ധതിക്ക് തറക്കല്ലിടല്‍ 26ന്

May 21, 2025
in സാംസ്‌കാരികം
A A
താഴെഅങ്ങാടിയുടെ കെട്ടും മട്ടും മാറും; പൈതൃക പദ്ധതിക്ക് തറക്കല്ലിടല്‍ 26ന്
Share on FacebookShare on Twitter

വടകര: ഒരു കാലത്ത് വടകരയുടെ വ്യാപാര കേന്ദ്രമായിരുന്ന താഴെ അങ്ങാടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് പൈതൃക പദ്ധതിക്ക് തുടക്കമാവുന്നു. ഈ മാസം 26 ന് കെ.കെ.രമ എംഎല്‍എ പദ്ധതിക്ക് തറക്കല്ലിടും. കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ അനുവദിച്ച തലശ്ശേരി പൈതൃക ടൂറിസം പ്രൊജക്ടിന്റെ ഭാഗമായാണ് താഴെഅങ്ങാടയില്‍ പദ്ധതി നടപ്പാക്കുന്നത്. 1.46 കോടി രൂപയുടെ പ്രവൃത്തിയാണ് ഇവിടെ നടക്കുക.
താഴെഅങ്ങാടിയുടെ ഹൃദയമായ മനാര്‍ ജംഗ്ഷന്‍ മുതല്‍ ബീച്ച് വരെ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ഗതാഗത സൗകര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വീതി കൂട്ടി വിളക്കുകാല്‍ സ്ഥാപിച്ച് പ്രദേശം മനോഹരമാക്കും. ആറു മീറ്റര്‍ റോഡും ഒരു മീറ്റര്‍ നടപ്പാതയും യാഥാര്‍ഥ്യമാക്കും.
ഏറ്റവും തിരക്കേറിയ തുറമുഖ പട്ടണമായിരുന്ന താഴെഅങ്ങാടിയിലെ പൗരാണിക ഇടങ്ങള്‍ അതേപടി സംരക്ഷിച്ച് വികസനം നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കടല്‍ മാര്‍ഗമുള്ള വ്യാപാരം നിലച്ചതോടെ പഴയ കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളും പ്രതാപകാലത്തിന്റെ ഓര്‍മകള്‍ മാത്രമായി. ഇവിടെയാണ് പുതിയ പൈതൃക പദ്ധതി വരുന്നത്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയതിനു പിന്നാലെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കി.
കേരള ടൂറിസം വകുപ്പും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും സമര്‍പ്പിച്ച പദ്ധതി കേന്ദ്ര സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തിയാണ് യാഥാര്‍ഥ്യമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ലോകനാര്‍കാവ് ക്ഷേത്രം പ്രവൃത്തി നടത്തിയിരുന്നു. താഴെ അങ്ങാടി പൈതൃക പ്രവൃത്തി ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

RECOMMENDED NEWS

ഒഴുകിയെത്തിയത് ആയിരങ്ങള്‍; കെഎംസിസി ബഹ്റൈന്‍ ഗ്രാന്‍ഡ് ഇഫ്താര്‍ രചിച്ചത് പുതു ചരിത്രം

ഒഴുകിയെത്തിയത് ആയിരങ്ങള്‍; കെഎംസിസി ബഹ്റൈന്‍ ഗ്രാന്‍ഡ് ഇഫ്താര്‍ രചിച്ചത് പുതു ചരിത്രം

3 months ago

കനവ് റെസിഡന്‍സ് വാര്‍ഷികാഘോഷം കലാവിരുന്നായി

5 months ago

ചൂലെടുത്തത് എഎപി; ഡല്‍ഹിയി​ല്‍ തൂത്തുവാരി ബിജെപി

4 months ago
ദേശീയ യൂനാനി ദിനാചരണം: സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും

ദേശീയ യൂനാനി ദിനാചരണം: സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal