കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.ശിവരാമന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ നാടക പ്രതിഭാ
പുരസ്‌കാരത്തിന് എല്‍സി സുകുമാരന്‍ അര്‍ഹയായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പന്ത്രണ്ടാം വയസില്‍ അഭിനയരംഗത്തെത്തിയ എല്‍സി സുകുമാരന്‍ 1971 മുതല്‍ പ്രൊഫഷണല്‍ നാടക രംഗത്തുണ്ട്.
ആറ് പതിറ്റാണ്ടായി നാടക രംഗത്ത് സജീവമായ എല്‍സി സുകുമാരന് ജൂണ്‍ 5 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുന്ന
കെ.ശിവരാമന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമര്‍പിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ സി.വി.ബാലകൃഷ്ണന്‍,
ജനറല്‍ സെക്രട്ടറി എന്‍.വി.ബിജു, വി.കെ.രവി, വി.വി.സുധാകരന്‍ എന്നിവര്‍ അറിയിച്ചു. ചന്ദ്രശേഖരന്‍ തിക്കോടി കെ.ശിവരാമന്‍ അനുസ്മരണം നിര്‍വഹിക്കും.