കോട്ടപ്പള്ളി: ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ആധുനിക വികസനത്തോട് കൂടി നയിക്കാന്‍ നേതൃത്വം
കൊടുത്ത നേതാവായിരുന്നു രാജീവ്ഗാന്ധിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് വില്ല്യാപ്പളളി ബ്ലോക്ക് കമ്മറ്റി കോട്ടപ്പള്ളിയില്‍ നടത്തിയ രാജീവ്ഗാന്ധിയുടെ 34 മത് രക്തസാക്ഷിത്വ വാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ തിരുത്തി ഇന്ത്യയുടെ സംസ്‌കാരത്തേയും ദേശീയബോധത്തേയും തകര്‍ക്കുകയെന്നതാണ് സംഘപരിവാര്‍ ശക്തികളുടെ അജണ്ട. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നെഹ്‌റു യുവകേന്ദ്രയുടെ പേരുമാറ്റം-വി.ടി.ബല്‍റാം
കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് പി.സി.ഷീബ അധ്യക്ഷത വഹിച്ചു. ബാബുഒഞ്ചിയം, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, എടവത്ത്കണ്ടി കുഞ്ഞിരാമന്‍, ബവിത്ത്മലോല്‍, അച്യുതന്‍ പുതിയേടത്ത്, ആര്‍.രാമകൃഷ്ണന്‍, വി.കെ.ഇസ്ഹാഖ്, സവിതമണക്കുനി, സി.വി.ഹമീദ്, ബിജുപ്രസാദ്.സി.പി, ഹമീദ്.എം.കെ, അശറഫ് ചാലില്‍, നാണു.എന്‍.കെ, ശാലിനി.കെ.വി, അജയ് ആര്‍, ധനേഷ് വള്ളില്‍, ഷാജി.ഒ.കെ എന്നിവര്‍ സംസാരിച്ചു.

ചരിത്രത്തെ തിരുത്തി ഇന്ത്യയുടെ സംസ്‌കാരത്തേയും ദേശീയബോധത്തേയും തകര്‍ക്കുകയെന്നതാണ് സംഘപരിവാര്‍ ശക്തികളുടെ അജണ്ട. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നെഹ്‌റു യുവകേന്ദ്രയുടെ പേരുമാറ്റം-വി.ടി.ബല്‍റാം
