വടകര: ശക്തമായ മഴ ദേശീയപാതയില്‍ ചോറോട് ഓവര്‍ ബ്രിഡ്ജിനും കൈനാട്ടിക്കും ഇടയില്‍ ദുരിതം വിതച്ചു. ഹൈവേ
നിര്‍മാണത്തിനിടയില്‍ ഓവുചാല്‍ മണ്ണിട്ട് നികത്തിയത് കാരണം വീടുകളിലും കടകളിലും വെള്ളം കയറുന്ന സ്ഥിതിയായി. പല സ്ഥാപനങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ഷാഫി പറമ്പില്‍ എംപി ഇടപെട്ടതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെയും നിര്‍മാണ കമ്പനിയുടെയും പ്രതിനിധികള്‍ സ്ഥലത്തെത്തി. തൊഴിലാളികള്‍ അടിയന്തരമായി ഓവുചാലുണ്ടാക്കി വെള്ളം കടന്നുപോകാനുള്ള സജ്ജീകരണം ഒരുക്കി. ഇതിനാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാനായി.
അടിപ്പാത നിര്‍മിക്കുന്നതിന് കിഴക്ക് ചോറോട് ഗേറ്റിലേക്കു താല്‍ക്കാലികമായി കെട്ടിയ മതില്‍ അടര്‍ന്നുവീണു. ഈ ഭാഗത്ത്
മണ്ണ് ഇടിയാന്‍ സാധ്യതയുണ്ട്. വലിയ വാഹനം സൈഡിലേക്ക് മാറുമ്പോള്‍ അപകട സാധ്യത ഏറെയാണ്. അടിപ്പാതയുടെ പടിഞ്ഞാറുഭാഗത്ത് മണ്ണ് കുത്തിയൊലിച്ചു. എരപുരം എംഎല്‍പി സ്‌കൂളിന് മുന്നിലെ ബീച്ച് റോഡില്‍ മണ്ണ് നിറഞ്ഞത് കാരണം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കരാര്‍ കമ്പനി സ്ഥലത്തെത്തി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മഴ വില്ലനാവുകയാണ്. പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ കെ.കെ.റിനീഷിന്റെ നേതൃത്വത്തില്‍ ഇടപെടലുണ്ടായി.

അടിപ്പാത നിര്‍മിക്കുന്നതിന് കിഴക്ക് ചോറോട് ഗേറ്റിലേക്കു താല്‍ക്കാലികമായി കെട്ടിയ മതില്‍ അടര്‍ന്നുവീണു. ഈ ഭാഗത്ത്
