Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

May 20, 2025
in കേരളം
A A
മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Share on FacebookShare on Twitter

 

കൊച്ചി: മൂന്ന് വയസുകാരി കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തില്‍ പോലീസ് സന്ധ്യയെ വിശദമായി ചോദ്യം ചെയ്യും. കല്യാണിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കല്യാണിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെയാണ് മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. അംഗന്‍വാടിയിലായിരുന്ന കല്യാണിയെ കൊണ്ടുപോകാന്‍ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് സന്ധ്യ എത്തിയത്. ലഡുവും അല്‍പം ഗോതമ്പ് ഉപ്പുമാവും കഴിച്ചശേഷമാണ് കുട്ടി അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയത്.
കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അംഗന്‍വാടിയിലേക്ക് പോയ കുഞ്ഞുമകളാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. മൂന്ന് വയസുകാരി നാടിന്റെയാകെ സങ്കടമായെങ്കിലും ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

RECOMMENDED NEWS

ചേരിപ്പൊയില്‍ പാറക്കല്‍ ഷൈല ബാബു അന്തരിച്ചു

5 months ago

പാതിരിപ്പറ്റ കുഞ്ഞിപ്പറത്ത് നാണി അമ്മ അന്തരിച്ചു

5 months ago
നെല്ലാച്ചേരി ചാക്ക്യേരി മീത്തല്‍ ടി.എം പവിത്രന്‍ അന്തരിച്ചു

നെല്ലാച്ചേരി ചാക്ക്യേരി മീത്തല്‍ ടി.എം പവിത്രന്‍ അന്തരിച്ചു

4 months ago
മാജിക് മത്സരത്തില്‍ ഇലോഷ സനീഷിന് ഒന്നാം സ്ഥാനം

മാജിക് മത്സരത്തില്‍ ഇലോഷ സനീഷിന് ഒന്നാം സ്ഥാനം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal