Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബോട്ടിന്റെ എഞ്ചിന്‍ നിലച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് തുണയായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

May 20, 2025
in പ്രാദേശികം
A A
ബോട്ടിന്റെ എഞ്ചിന്‍ നിലച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് തുണയായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
Share on FacebookShare on Twitter

കൊയിലാണ്ടി: എഞ്ചിന്‍ തകരാറ് കാരണം കടലില്‍ അകപ്പെട്ട മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ക്ക് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുണയായി. ഇവരും തീരദേശ പോലീസും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറിലെത്തിച്ചു. ആലില കണ്ണന്‍ എന്ന ബോട്ടാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടത്. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര ഇടപെടലുണ്ടായത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി.ഷണ്മുഖന്റെ നേതൃത്വത്തില്‍ സിപിഒ ജീന്‍ദാസ്, റസ്‌ക്യു ഗാര്‍ഡ് സുമേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തത്തിനായി പോലീസ് ബോട്ടില്‍ പുറംകടലിലെത്തുകയായിരുന്നു. കടലില്‍ കുടുങ്ങിക്കിടന്ന ആലിലക്കണ്ണന്‍ എന്ന ബോട്ടും അതിലെ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു.
–സുധീര്‍ കൊരയങ്ങാട്

 

RECOMMENDED NEWS

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉപകരണം മാത്രമായി സിപിഎം മാറി: ജോസഫ് സി.മാത്യു

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉപകരണം മാത്രമായി സിപിഎം മാറി: ജോസഫ് സി.മാത്യു

1 month ago
അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

4 weeks ago
അരൂര്‍ നടേമ്മല്‍ ഒറ്റമാവുള്ളതില്‍ നാണു അന്തരിച്ചു

അരൂര്‍ നടേമ്മല്‍ ഒറ്റമാവുള്ളതില്‍ നാണു അന്തരിച്ചു

3 months ago
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

1 day ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal