കൊയിലാണ്ടി: നന്തിയില്‍ നിര്‍മാണത്തിലിരിക്കുന്ന മതില്‍ തകര്‍ന്ന് ദേഹത്ത് വീണ്
തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തില്‍ സജീവനാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന അഞ്ചു പേര്‍ രക്ഷപ്പെട്ടു. സജീവന്റെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതില്‍ നിര്‍മാണത്തിനിടെയാണ് അപകടം.
