വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലായി ഒതയോത്ത്-അച്ചേനി-എരഞ്ഞിയുള്ളതില്‍ താഴെ റോഡ്
നിര്‍മിക്കുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ നിര്‍വഹിച്ചു. 12ാം വാര്‍ഡ് മെമ്പര്‍ ഒ.വനജ അധ്യഷത വഹിച്ചു. 13ാം വാര്‍ഡ് മെമ്പര്‍ ആര്‍.കെ റിന്‍സി, വാര്‍ഡ് കണ്‍വീനര്‍ എലിയാറ ആനന്ദന്‍, ലിജുരാജ്, വി.പി വാസു, എ.പി രാജീവന്‍, സി.പി കൃഷ്ണന്‍, ബിജേഷ് വട്ടോളി, സി.പി ശശി, പി.കെ പത്മനാഭന്‍, വിനോദ് വട്ടോളി, ബിജു, കുറ്റിയില്‍ ശശി, സുരേഷ് ബാബു നന്ദനം എന്നിവര്‍ പ്രസംഗിച്ചു.

