വടകര: സിഐടിയു ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മെയ് 20 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വടകരയില്‍
ഭീകരതക്കെതിരെ തൊഴിലാളി സംഗമം നടക്കും. സാംസ്‌കാരിക ചത്വരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പ്രസംഗിക്കും.

