വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയിലും മടപ്പള്ളി മാച്ചിനാരിയിലും മണ്ണിടിഞ്ഞ ഭാഗങ്ങളില്‍ റീഇന്‍ഫോഴ്സ്ഡ്
എര്‍ത്ത് വാള് (ആര്‍ഇ വാള്) സ്ഥാപിക്കാന്‍ തീരുമാനം. വടകര ആര്‍ഡിഒ അന്‍വര്‍സാദത്ത് വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും യോഗമാണ് സുരക്ഷക്കു വേണ്ടി ആര്‍ഇ വാള് പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്.
മീത്തലെ മുക്കാളിയില്‍ കഴിഞ്ഞ മഴക്കാലത്താണ് റോഡിന്റെ കിഴക്ക് ഭാഗത്ത് മണ്ണിടിച്ചലുണ്ടായത്. ഇവിടെ സുരക്ഷക്കു
വേണ്ടി കെട്ടിയ സോയില്‍ നെയിലിംഗ് സംവിധാനം തകരുകയുണ്ടായി. ഇവിടെയാണ് 80 മീറ്ററില്‍ ആര്‍ഇ വാള് നിര്‍മിക്കുന്നത്. ഇത് പുര്‍ത്തിയാവുന്ന മുറയ്ക്ക് മടപ്പള്ളി മാച്ചിനാരിയിലും ഇതേ രീതി തുടരും.
ആര്‍ഇ വാള് പണിയുന്നതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ശാസ്ത്രീയമാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ
വാദം. സോയില്‍ നെയിലിങ് പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അഴിയൂര്‍ മുതല്‍ മുരാട് വരെയുള്ള നിര്‍മാണപ്രവൃത്തിയിലെ അപാകം
യോഗത്തില്‍ ചര്‍ച്ചയായി.
കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍ഡിഒ അന്‍വര്‍സാദത്ത്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ഡിവൈഎസ്പി ആര്. ഹരിപ്രസാദ്, എന്‍എച്ച് എഞ്ചിനിയര്‍ രാജ്പാല്, വി.പി.ഗോപാലകൃഷ്ണന്, കെ.വിപിന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.പി.ജയകുമാര്‍, യു.എ. റഹീം, കെ.ലീല എന്നിവര്‍ സംസാരിച്ചു.