വടകര: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് 21 ന്
വടകരയില്‍ സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചതാണ് പദയാത്ര. ‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശമുയര്‍ത്തിയാണ് കാസര്‍ഗോട് ലക്ഷ്യമാക്കി ‘സാഹോദര്യ കേരള പദയാത്ര’ നടക്കുന്നത്. 21 ന് വൈകുന്നേരം അഞ്ചിന് വടകര സാംസ്കാരിക ചത്വരത്തില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന
കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം’ പദയാത്രയുടെ ഭാഗമായി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഷഫീഖ് പരപ്പുമ്മല്‍, മണ്ഡലം പ്രസിഡന്റ് വി.പി ഖാലിദ്, സെക്രട്ടറി മൂസ ഓര്‍ക്കാട്ടേരി, ജനറല്‍ കണ്‍വീനര്‍ എം.സഫറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.


