നാദാപുരം: നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് ഓട്ടോ കടന്നുകളഞ്ഞതായി പരാതി. പുലര്‍ച്ചെ അഞ്ചു
മണിയോടെയാണ് സംഭവം. ചേലക്കാട്-വില്യാപ്പള്ളി റോഡില്‍ കുമ്മങ്കോട് പഷ്ണം കുനി പള്ളിക്ക് മുമ്പില്‍ നിര്‍ത്തിയിട്ട അഞ്ച് സ്‌കൂട്ടറുകള്‍ക്കാണ് ഓട്ടോ ഇടിച്ച് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. പ്രഭാത പ്രാര്‍ഥനക്കെത്തിയവരുടെതായിരുന്നു സ്‌കുട്ടറുകള്‍. കയറ്റം ഇറങ്ങി വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മുഴുവന്‍ വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ പള്ളിയുടെ മുന്‍ഭാഗത്തെ
ഗേറ്റ്, പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ളത്തിന്റെ ടാപ്പ് എന്നിവയും തകര്‍ന്ന നിയിലാണ്. ഉടമകള്‍ നാദാപുരം
പോലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവിയില്‍ അപകടം വരുത്തിയ ഓട്ടോയെന്ന് സംശയിക്കുന്ന വാഹനത്തിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്.


പോലീസില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവിയില്‍ അപകടം വരുത്തിയ ഓട്ടോയെന്ന് സംശയിക്കുന്ന വാഹനത്തിന്റെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്.