Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉപ്പിലാറ മലയില്‍ മണ്ണെടുപ്പ് തുടരുന്നു; വീട് അപകട ഭീഷണിയില്‍

May 20, 2025
in പ്രാദേശികം
A A
ഉപ്പിലാറ മലയില്‍ മണ്ണെടുപ്പ് തുടരുന്നു; വീട് അപകട ഭീഷണിയില്‍
Share on FacebookShare on Twitter

വടകര: ചെമ്മരത്തൂര്‍ ഉപ്പിലാറ മലയില്‍ മണ്ണെടുപ്പിനായി വെട്ടിയ റോഡ് വീടിനു ഭീഷണിയായതായി പരാതി. രാമത്ത് മീത്തല്‍ മുജീബ് പണിതുകൊണ്ടിരിക്കുന്ന വീടാണ് അപകടഭീഷണിയിലായത്. വീടിനോട് ചേര്‍ന്നാണ് ഉപ്പിലാറ മലയിലേക്ക് റോഡ് വെട്ടിയത്. ഇതോടെ വീട് നിര്‍മാണം അവതാളത്തിലായി. റോഡിന് യാതൊരു സുരക്ഷിതത്വവിമില്ലാത്തതിനാല്‍ റോഡരികില്‍ നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയാണ്.
ഉപ്പിലാറ മലയില്‍ മണ്ണെടുക്കുന്നതിന്റെ മുപ്പത് മീറ്റര്‍ മാത്രം ദൂരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഭാരമേറിയ വാഹനങ്ങള്‍ മണ്ണ് കയറ്റി പോകുമ്പോള്‍ റോഡിലെ മണ്ണ് ഇടിയുന്നു. വീട് പണിയുന്നതിനു വേണ്ടി ഇറക്കിയ മെറ്റലും പൂഴിയും മണ്ണിനടിയിലായി. മഴ പെയ്തതോടെ മണ്ണും ചെളിയും വീട്ടിലേക്കെത്തുകയാണ്. പ്രവാസിയായ മുജീബ് അധ്വാനിച്ച് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് പണിയുന്ന വീടിന്റെ അവസ്ഥ ഇങ്ങനെയായതില്‍ ദുഃഖിതരാണ് കുടുംബം. മണ്ണെടുക്കുന്നവര്‍ ദേശീയപാത നിര്‍മാണമെന്ന പേര് പറഞ്ഞ് എതിര്‍പിന്റെ മുനയൊടിക്കുകയാണ്. ദേശീയപാതയുടെ പേരില്‍ ഇതുപോലുള്ള സംഭവങ്ങളോട് മുഖം തിരിച്ചു നില്‍ക്കുകയാണ് അധികാരികള്‍. നിര്‍മാണത്തിലിരിക്കുന്ന വീടിന് മതിയായ സുരക്ഷിതത്വം വേണമെന്നാണ് ഉപ്പിലാറ മല സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും ആവശ്യം. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കി.

RECOMMENDED NEWS

മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു

മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു

3 months ago

മുയിപ്പോത്ത് നെല്യോട്ട് രാഘവന്‍ കിടാവ് അന്തരിച്ചു

4 months ago
കൊയിലാണ്ടി റെയില്‍വെസ്റ്റേഷനില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു

കൊയിലാണ്ടി റെയില്‍വെസ്റ്റേഷനില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു

2 months ago
സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

സമരം കടുപ്പിച്ച് ആശമാര്‍; മുടി മുറിച്ച് പ്രതിഷേധം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal