വടകര: ഇരിങ്ങല്‍ പപ്പന് മെമ്മോറിയല്‍ സ്പോര്‍ട്സ് & കരിയര്‍ അക്കാദമിയുടെ നാലാം വാര്‍ഷികം വിവിധ
പരിപാടികളോടെ ആഘോഷിച്ചു. മേപ്പയിലെ ക്യാമ്പസില്‍ നടന്ന ചടങ്ങല്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ കഴിവ് തെളിയിച്ച 66 കുട്ടികള്‍ക്കു പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 2024-25ലെ വോളിബോള്‍ ക്യാമ്പ്, ഫുട്ബോള്‍ ക്യാമ്പ്, കരാട്ടെ കോച്ചിങ്, 2025ലെ സമ്മര്‍ ക്യാമ്പ് എന്നിവ പൂര്‍ത്തിയാക്കിയ 170-ഓളം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചരിത്ര ഗ്രന്ഥ രചയിതാവ് പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരി മുഖ്യാതിഥിയായി. കേരള വോളി. അസോസിയേഷന് സെക്രട്ടറിയും ഒളിമ്പിക് അസോസിയേഷന് ജില്ലാ സെക്രട്ടറിയുമായ സി.സത്യന് അനുമോദന പ്രസംഗം നടത്തി. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്മാന് എ.പി.പ്രജിത അധ്യക്ഷത വഹിച്ചു. ഐപിഎം ട്രസ്റ്റ് ചെയര്മാന് നരേന്ദ്രന് കൊടുവട്ടാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹരിദാസന്.ടി.വി (മുനിസിപ്പല്‍ കൗണ്‍സിലര്‍), സുജാത (മുന്‍ അന്താരാഷ്ട്ര വോളി താരം), പത്മാക്ഷന് (സ്പോര്‍ട്സ് ഡയറക്ടര്‍ പിള്ളൈസ് ഗ്രൂപ്പ് മുംബൈ), രാഘവന് മാണിക്കോത്ത് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജില്ലാ വോളി അസോസിയേഷന്), വിദ്യാസാഗര്‍ (കണ്‍വീനര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മിറ്റി), സുരേഷ് (വൈസ് പ്രസിഡന്റ്, ജില്ലാ വോളി അസോസിയേഷന്), പ്രദീപന് (മുന്‍ ദേശീയ താരം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മിറ്റി), മണി ബാബു (ശ്രീനാരായണ സ്കൂള്‍ മാനേജര്‍ & വി-വണ്‍ ഗ്രൂപ്പ് ചെയര്മാന്), പി.പി.രാജന് (ഏഞ്ചല്‍സ്
എക്സിക്യൂട്ടീവ് ഡയറക്ടര്‍), ഷെരീഫ് (മുന്‍ വോളി താരം), ശശിധരന്.കെ (ഐപിഎം പി ടി എ പ്രസിഡന്റ്), മിനി.സ്.നായര്‍ (സിഇഒ, ക്രീഡ), സുനില്‍ കുമാര്‍ (ഡയറക്ടര്‍ അലന് തിലക് സ്കൂള്‍ ഓഫ് കരാട്ടെ), കെ.എം.വിനോദ് (ഐപിഎം ഫുട്ബാള്‍ ഹെഡ് കോച്ച്), ഷീജിത്.വി.എം (ഐപിഎം വോളി ഹെഡ് കോച്ച്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐപിഎം ട്രസ്റ്റ് സെക്രട്ടറി രഞ്ജുമോന്‍ നന്ദി പറഞ്ഞു.
അലന് തിലക് സ്കൂളിലെ കുട്ടികളുടെ കത്താ പ്രദര്‍ശനം, ഐപിഎം വോളി വനിതാ താരങ്ങളുടെ ഫ്യൂഷന്‍ ഡാന്‍സ്, സ്നേഹ വീട് ട്രൂപ്പിന്റെ സംഗീത സമര്‍പ്പണം, ക്രീഡാ ഫിറ്റ്നസിന്റെ സൂംബ ഡാന്‍സ് എന്നിവ അരങ്ങേറി.