Monday, June 9, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോഴിക്കോട്ടെ തീ നിയന്ത്രണ വിധേയം; കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

May 18, 2025
in പ്രാദേശികം
A A
കോഴിക്കോട്ടെ തീ നിയന്ത്രണ വിധേയം; കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
Share on FacebookShare on Twitter

 

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിലുണ്ടായ വന്‍ തീപിടിത്തം ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം നിയന്ത്രണവിധേയം. തീ നിയന്ത്രണവിധേയമായെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം.അഷ്റഫ് അലി അറിയിച്ചു. തീപ്പിടിത്തമുണ്ടായി ആറുമണിക്കൂര്‍ കഴിഞ്ഞാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ വിവിധ ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി.
രാത്രി ഒന്‍പതുമണിയോടെ ജെസിബി കൊണ്ടുവന്ന് ചില്ലുകള്‍ പൊട്ടിച്ച് വെളളം ശക്തിയായി അടിച്ചതോടെയാണ് തീ നിയന്ത്രണവിധേയക്കാനായത്. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈകിട്ട് 4.50നാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിത്തമുണ്ടായത്. ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങള്‍ തീ വിഴുങ്ങി.  നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരം മുഴുവന്‍ കറുത്ത പുക പടർന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി

RECOMMENDED NEWS

തിരുവള്ളൂര്‍ കഴുന്തമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

തിരുവള്ളൂര്‍ കഴുന്തമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

4 weeks ago
വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി;  നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് നിര്‍ദേശം

2 weeks ago

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം പുറമേരിയില്‍

5 months ago
മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

മഞ്ചങ്കാട്ടില്‍ കാവ് പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal