Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍

May 17, 2025
in സാംസ്‌കാരികം
A A
ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍
Share on FacebookShare on Twitter

വടകര: വര്‍ണങ്ങളുടെ വിസ്മയ കാഴ്ച്ചകളുമായി പ്രീതി രാധേഷ് വളയം ഒരുക്കുന്ന ചിത്ര പ്രദര്‍ശനം മെയ് 20 മുതല്‍ വടകര കചിക ആര്‍ട്ട് ഗാലറിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20ന് വൈകിട്ട് നാലിന് കെ.കെ.രമ എംഎല്‍എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി മുഖ്യാതിഥിയാവും
കോഫി പെയിന്റിംഗ്, മിക്സഡ് മീഡിയ ഫാബ്രിക്ക് പെയിന്റിംഗ്, മഡ് ആര്‍ട്ട്, ഗ്ലാസ് പെയിന്റിംഗ് ബോട്ടില്‍ ആര്‍ട്ട്, കേരള മ്യൂറല്‍, ഫിങ്കര്‍ പെയിന്റിംഗ്, നൈഫ് ആര്‍ട്ട്, ത്രീഡി വര്‍ക്ക്, ഡോട്ട് ആര്‍ട്ട്, നെറ്റിപട്ടം തുടങ്ങി 300 ലധികം കലാസൃഷ്ടികള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഇടം പിടിക്കും. ചിത്രകലയില്‍ തന്റേതായ വീക്ഷണങ്ങളിലൂടെ വേറിട്ട സങ്കേതങ്ങള്‍ ഒരുക്കിയ പ്രീതിയുടെ ചിത്രങ്ങള്‍ ഇതിനകം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. കോവിഡിന്റ വിരസതയില്‍ നിന്നാണ് പ്രീതി എന്ന വീട്ടമ്മ ചിത്രകലയുടെ ലോകത്തെത്തിയത്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത പ്രീതി ഈ കലയോടുള്ള അഭിനിവേശം കാരണം ഈ രംഗത്തെത്തി തിളങ്ങുകയായിരുന്നു. വഴികാട്ടികളില്ലാത്തതിനാല്‍ ഗൂഗിളിനെ ആശ്രയിച്ചാണ് ചിത്രകലയുടെ വൈവിധ്യങ്ങള്‍ മനസിലാക്കിയത്. ഇന്റോനേഷ്യ, തായ്ലന്‍ഡ്, ശ്രീലങ്ക, ജപ്പാനീസ് ആര്‍ട്ടുകളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും കരകൗശല പരമ്പരാഗത കലകളും പ്രീതി സായത്തമാക്കി. അതുകൊണ്ട് തന്നെ ഈ കലാകാരിയുടെ സൃഷ്ടികള്‍ വേറിട്ടുനില്‍ക്കുന്നതും വിസ്മയം പകരുന്നതുമാണ്. ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍്റിലും കസ്റ്റമര്‍ റിലേഷനിലും എംബിഎ ബിരുദധാരികൂടിയാണ് ഈ ചിത്രകാരി. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ചിത്ര പ്രദര്‍ശനം 25 ന് അവസാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പവിത്രന്‍ ഒതയോത്ത്, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി, പ്രീതി രാധേഷ്, ആര്‍.ആര്‍.രാധേഷ് എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍

കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്നു; ജീവനക്കാരന്‍ അറസ്റ്റില്‍

3 days ago
സംസ്ഥാന സ്കൂൾ കലോത്സവം:  സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

5 months ago

മോദിസര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ അണിനിരക്കണം: സിപിഎം

4 months ago

പി.കെ.കൃഷ്ണന്റെ സ്മരണ പുതുക്കി സിപിഎം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal