തിരുവനന്തപുരം: കോഴിക്കോട് മുന്‍ എംഎല്‍എ എ.പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാവും.
പ്രദീപ്കുമാറിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.
കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ്
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എ.പ്രദീപ്കുമാറിനെ നിയമിക്കുന്നത്. മൂന്ന് തവണ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ ആയിരുന്നിട്ടുണ്ട് എ.പ്രദീപ്കുമാര്‍. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്നു. നാദാപുരം ചേലക്കാട് സ്വദേശിയാണ്.

കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ്
