Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കേന്ദ്ര സര്‍ക്കാര്‍ മത സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നു: മന്ത്രി ജെ.ചിഞ്ചുറാണി

May 17, 2025
in പ്രാദേശികം
A A
കേന്ദ്ര സര്‍ക്കാര്‍ മത സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നു: മന്ത്രി ജെ.ചിഞ്ചുറാണി
Share on FacebookShare on Twitter

മൊകേരി: ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് മത-സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ബോധപൂര്‍വം വര്‍ഗീയ-സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കി ജന ശ്രദ്ധ തിരിച്ച് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് ബിജെപി സര്‍ക്കാറെന്നും അവര്‍ പറഞ്ഞു.
സിപിഐ കുറ്റ്യാടി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പതാക, ബാനര്‍, കൊടിമര ജാഥാ സംഗമവും സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക സമ്മേളനവും മൊകേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെ.ചിഞ്ചുറാണി. സമ്മേളന നഗരിയില്‍ വി.പി.നാണു പതാക ഉയര്‍ത്തി.
സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ മൊകേരി, പി. വസന്തം, പി. ഗവാസ്, പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, റീന സുരേഷ്, ടി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി കെ.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച. വി.വി.പ്രഭാകരന്‍ സ്വാഗതപറഞ്ഞു. പ്രതിനിധി സമ്മേളനം നാളെ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും.

 

RECOMMENDED NEWS

നാദാപുരം സ്വദേശി ദുബായില്‍ അന്തരിച്ചു

നാദാപുരം സ്വദേശി ദുബായില്‍ അന്തരിച്ചു

3 months ago
പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

2 months ago

കെ.​സു​രേ​ന്ദ്ര​നെ സ്വീ​ക​രി​ച്ച​ത് സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ ഭാ​ഗം: തൃ​ശൂ​ർ മേ​യ​ർ

5 months ago

നിട്ടൂര്‍ ചിയൊട്ടുമ്മല്‍ അമ്മദ് അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal