Wednesday, June 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

അഫ്ഘാനുമായി സഹകരണം ഊട്ടിയുറപ്പിക്കും; താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ

May 16, 2025
in വിദേശം
A A
അഫ്ഘാനുമായി സഹകരണം ഊട്ടിയുറപ്പിക്കും; താ​ലി​ബാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ
Share on FacebookShare on Twitter

ന്യൂഡല്‍ഹി: അഫ്ഘാനിസ്ഥാനിലെ താലിബാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ഫോണില്‍ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-അഫ്ഘാന്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഔദ്യോഗിക ഫോണ്‍ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്. ഇതാദ്യമായാണ് മന്ത്രിതലത്തില്‍ താലിബാനുമായി ഇന്ത്യ ബന്ധപ്പെടുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് താലിബാനുമായി ചര്‍ച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. പഹല്‍ഗാം ഭീകരാക്രമണത്തെ താലിബാന്‍ അപലപിച്ചിരുന്നു.
പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതിന്, അമിര്‍ ഖാന്‍ മുതാഖിക്ക് നന്ദി അറിയിച്ചാണ് ജയശങ്കര്‍ എക്സിലൂടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരം പങ്കുവച്ചത്. പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനുമിടയില്‍ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ നീക്കം.
അഫ്ഘാന്‍ ജനതയുമായുള്ള ഇന്ത്യയുടെ പരമ്പരാഗത സൗഹൃദത്തെ ഓര്‍മിപ്പിച്ച ഇന്ത്യ, അവരുടെ വികസന ആവശ്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയും വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികളും ചര്‍ച്ചയായി.

 

RECOMMENDED NEWS

ഡി.പ്രജീഷ്  തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഡി.പ്രജീഷ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

4 months ago
മൊകേരി കോളജ് അക്കാദമി & റിസോഴ്‌സ് കേന്ദ്രം ഉദ്ഘാടനം 13ന്; സ്വാഗത സംഘമായി

മൊകേരി കോളജ് അക്കാദമി & റിസോഴ്‌സ് കേന്ദ്രം ഉദ്ഘാടനം 13ന്; സ്വാഗത സംഘമായി

3 months ago
കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

കൊയിലാണ്ടിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നു

4 months ago
ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍

ചിത്രകലയില്‍ വിസ്മയം; പ്രീതി രാധേഷിന്റെ ചിത്രപ്രദര്‍ശനം വടകരയില്‍

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal