Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാപ്പാട് ബീച്ചില്‍ വിരിയുന്നു ഓര്‍ക്കിഡ് വസന്തം

May 16, 2025
in പ്രാദേശികം
A A
കാപ്പാട് ബീച്ചില്‍ വിരിയുന്നു ഓര്‍ക്കിഡ് വസന്തം
Share on FacebookShare on Twitter

കൊയിലാണ്ടി: കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. റോഡുകളുടെ വശങ്ങളില്‍ മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളില്‍ കാണുന്ന ഓര്‍ക്കിഡുകളാണ് കാപ്പാട് ബീച്ചിലേക്ക് മാറ്റി നടുന്നത്. തദ്ദേശീയ ഓര്‍ക്കിഡ് ഇനങ്ങളായ റിങ്കോസ്റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെന്‍ഡ്രോബിയം ഓവേറ്റം, ഡെന്‍ഡ്രോബിയം ബാര്‍ബേറ്റുലം, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ തുടങ്ങിയവയാണ് ബീച്ചിലെ മരങ്ങളില്‍ നട്ടുപിടിപ്പിക്കുക. വൈല്‍ഡ് ഓര്‍ക്കിഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലൂടെയാണ് ഇത്തരമൊരു നടപടി. ഓര്‍ക്കിഡ് വൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ബീച്ചില്‍ ഓര്‍ക്കിഡ് നടുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി അവസാനം ഉദ്ഘാടനംചെയ്ത പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍നിന്നായി കൂടുതല്‍ ഓര്‍ക്കിഡിനങ്ങള്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലാണ് കാപ്പാട് ബീച്ചില്‍ എത്തിച്ചത്. ബീച്ചിലെ മരങ്ങളില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

മാലിന്യ മുക്തം നവകേരളത്തിനായി ലൈബ്രറികളും രംഗത്ത്

മാലിന്യ മുക്തം നവകേരളത്തിനായി ലൈബ്രറികളും രംഗത്ത്

3 months ago
മുക്കാളി മൂന്ന് മൂല പറമ്പത്ത് സുബിജ അന്തരിച്ചു

മുക്കാളി മൂന്ന് മൂല പറമ്പത്ത് സുബിജ അന്തരിച്ചു

2 days ago
സ്‌കൂള്‍ വാര്‍ഷികാഘോഷം 19 ന് മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

സ്‌കൂള്‍ വാര്‍ഷികാഘോഷം 19 ന് മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

2 months ago
കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal