കോഴിക്കോട്: ജല അതോറിറ്റിയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം കോഴിക്കോട്
കോര്‍പ്പറേഷനുകളില്‍ കുടിവെള്ള വിതരണം എഡിബിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ മലാപ്പറമ്പ് ജല അതോറിറ്റി ചീഫ് എഞ്ചിനിയരുടെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഉറപ്പുകള്‍ ലംഘിച്ച് ഏകപക്ഷീയമായി പദ്ധതിയുടെ കരാറിന്
അംഗീകാരം നല്‍കിയ മന്ത്രിസഭാനിലപാടില്‍ സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിഷേധയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.കെ നിഷ, പി.പി ഇല്‍യാസ്, കെ.വി ബബിത, പി.നജ്മുദ്ദീന്‍, കെ.ജിമ്മി എന്നിവര്‍ സംസാരിച്ചു.


പ്രതിഷേധയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.കെ നിഷ, പി.പി ഇല്‍യാസ്, കെ.വി ബബിത, പി.നജ്മുദ്ദീന്‍, കെ.ജിമ്മി എന്നിവര്‍ സംസാരിച്ചു.
