വടകര: ചോറോട് പഞ്ചായത്തിലെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി ക്യാമ്പ് ഓഫീസ്
തുറന്നു. വടകര മിനി സിവില്‍ സ്റ്റേഷനില്‍ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വടകര റീ സര്‍വെ സൂപ്രണ്ട് ഒ.ഗീതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചോറോട് വില്ലേജ് ഓഫീസര്‍ വി.കെ പ്രമോദ് ആശംസകള്‍ നേര്‍ന്നു. ഹെഡ് സര്‍വേയര്‍ എസ്.പ്രസീത സ്വാഗതവും പി.കെ സജിത്ത് നന്ദിയും പറഞ്ഞു.

