വടകര: പ്രമുഖ എഐടിയുസി നേതാവും സിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗവും വൈദ്യുതി ജീവനക്കാരുടെ
നേതാവുമായിരുന്ന വി.ആര്.രമേശിന്റെ ഒന്നാം ചരമ വാര്‍ഷികം സിപിഐ വടകര മുനിസിപ്പല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പുതിയാപ്പില്‍ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി, ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ആര്.സത്യന്, ആര്.കെ.സുരേഷ് ബാബു, പി.സജീവ്കുമാര്‍, ഇ. രാധാകൃഷ്ണന്, പി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.
