മേമുണ്ട: ഈ വര്‍ഷത്തെ യുഎസ്എസ് റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിന് ചരിത്ര വിജയം. 72
വിദ്യാര്‍ഥികളാണ് ഇവിടെ യുഎസ്എസ് സ്കോളര്‍ഷിപ്പ് നേടിയത്. കോഴിക്കോട് ജില്ലയിലെ മികച്ച വിജയമാണ് ഇത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേമുണ്ടക്ക് ഉന്നത വിജയമാണ് യുഎസ്എസില് ലഭിക്കുന്നത്.
വിജയികളെ ഇന്ന് സ്കൂളില്‍ അനുമോദിച്ചു. തോടന്നൂര്‍ എഇഒ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് പി.കെ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസി സുരേന്ദ്രന്, സിവി
കുഞ്ഞമ്മദ്, ആര്.പി രാജീവന്, എം.സിന്ധു, ലജിന എന്നിവര്‍ പങ്കെടുത്തു. അഭിശ്രീ ഗൗതം സ്വാഗതവും യുഎസ്എസ് കണ്‍വീനര്‍ ഇന്ദുജ.എസ് നന്ദിയും പറഞ്ഞു. ഓഗസ്ത് മുതല്‍ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന്റെ രഹസ്യമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

വിജയികളെ ഇന്ന് സ്കൂളില്‍ അനുമോദിച്ചു. തോടന്നൂര്‍ എഇഒ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് പി.കെ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസി സുരേന്ദ്രന്, സിവി

