കൊയിലാണ്ടി: നിര്‍മാണം പുരോഗമിക്കുന്ന ദേശീയ പാതയുടെ ചെങ്ങോട്ടു കാവില്‍ പണിയുന്ന മേല്‍പാലത്തിന്റെ മതിലില്‍
സ്ഥാപിച്ച കൂറ്റന്‍ സിമന്റ് സ്ലാബ് സര്‍വീസ് റോഡിലേക്ക് പതിച്ചു. ഭാഗ്യത്തിന് ആളപായം ഒഴിവായി. ഉച്ചയ്ക്കാണ് സംഭവം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സര്‍വീസ് റോഡില്‍ ഈസമയം വാഹനങ്ങള്‍ പോകാതിരുന്നത് ആശ്വാസമായി. ഇവിടെ പലസ്ലാബുകളും ഭീഷണിയായി നില്‍ക്കുകയാണ്. ഏത് സമയവും റോഡിലേക്ക് പതിക്കുന്ന അവസ്ഥ. സംഭവത്തില്‍ ജനരോഷം ഉയര്‍ന്നിട്ടുണ്ട്.

