വടകര: ചെരണ്ടത്തൂര്‍ തെനപ്പള്ളിക്കാവ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലും പൂലൂര്‍ ഇല്ലത്തുമായി താന്ത്രികവിദ്യ സംബന്ധിച്ച
അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി. ക്ഷേത്രം ഹാളില്‍ തന്ത്രി എടക്കഴിപ്പുറം ചിത്രന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖില കേരള തന്ത്രി സമാജം സംസ്ഥാന ട്രഷറര്‍ എടക്കഴപ്പുറം രമേശന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.
ക്ഷേത്രം ഊരാളന്‍ സതീശന്‍ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് സി പി വിശ്വനാഥന്‍, പി ശങ്കരന്‍, ജ്യോത്സ്യന്‍ എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശ്രീധരന്‍ പൂലൂര്‍, കലാമണ്ഡലം ശ്രുതി ശിവദാസ്
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈശ്രവണത്ത് നാരായണന്‍ നമ്പൂതിരി സ്വാഗതവും കുനിയില്ലത്ത് രാകേഷ് നമ്പൂതിരി നന്ദിയും പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള മുപ്പത്തഞ്ചിലധികം പഠിതാക്കള്‍ ക്യാമ്പംഗങ്ങളായുണ്ട്. പതിനെട്ടിന് ശ്രീധരീയം നടത്തുന്ന സൗജന്യ നേത്ര പരിശോധനയോടെ ക്യാമ്പ് സമാപിക്കും.